
1977 ഏപ്രിൽ 1നു ജനിച്ചു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്വദേശി. മാധ്യമം ആഴ്ചപ്പതിപ്പിൽ പേപ്പർ ലോഡ്ജ് നോവൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിരുന്നു. അങ്കണം അവാർഡ് '9'എന്ന നോവലിന് ലഭിച്ചു. 2009-ലെ കെ.എ.കൊടുങ്ങല്ലൂർ കഥാപുരസ്കാരത്തിന് മരണവിദ്യാലയം കഥ അർഹമായി. ആദ്യനോവലായ ഡി,ഡിസി ബുക്സിന്റെ നോവൽ കാർണിവൽ അവാർഡ് 2004-ൽ നേടിയിട്ടുണ്ട്. രണ്ടാമത്തെ നോവലായ 9 മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചത്. ഇടശ്ശേരി അവാർഡ്, അങ്കണം - ഇ പി സുഷമ എൻഡോവ്മെൻറ്, ജേസി ഫൌൺടേഷൻ അവാർഡ്, പ്രൊഫ.വി.രമേഷ് ചന്ദ്രൻ കഥാപുരസ്കാരം എന്നിവയും നേടിയിട്ടുണ്ട്. 2006-ൽ പകൽ സിനിമയ്ക്ക് തിരക്കഥയെഴുതി. തുടർന്ന് ആശുപത്രികൾ ആവശ്യപ്പെടുന്ന ലോകം, ആതിര 10 സി എന്നീ ഹ്രസ്വ സിനിമകളും.
→
ഉച്ചയൂണ്