Recent Posts

ടി.പത്മനാഭന്‍

ആധുനിക മലയാളസാഹിത്യത്തിലെ ഒരു ചെറുകഥാകൃത്താണ് ടി. പത്മനാഭൻ. മുഴുവൻ പേര് തിണക്കൽ പത്മനാഭൻ. കഥാസാഹിത്യത്തിന്റെ അനന്തസാധ്യതകൾ മലയാള വായനക്കാരെ ബോധ്യപ്പെടുത്തിയ കഥാകൃത്താണ് ഇദ്ദേഹം എന്നു പറയാം. കവിതയുടെ വരമ്പത്തുകൂടി സഞ്ചരിക്കുന്നവ എന്ന് ഇദ്ദേഹത്തിന്റെ കഥകളെ വിശേഷിപ്പിക്കാറുണ്ട്. ആഖ്യാനത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്ന കഥാകൃത്താണ് ഇദ്ദേഹം. ഉദാത്തമായ ലാളിത്യം ഇദ്ദേഹത്തിന്റെ കഥകളെ ശ്രദ്ധേയമാക്കുന്നു. 1974-ൽ 'സാക്ഷി' എന്ന കഥാസമാഹാരത്തിന് കേരളസാഹിത്യ അക്കാദമി അവാർഡും 1996-ൽ 'ഗൗരി' എന്ന പുസ്തകത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ചു. എന്നാൽ ഈ പുരസ്കാരങ്ങൾ അവാർഡ് സംവിധാനത്തോടുള്ള എതിർപ്പു മൂലം ഇദ്ദേഹം നിഷേധിച്ചു.

1931-ൽ കണ്ണൂർ ജില്ലയിലെ പള്ളിക്കുന്നിൽ ജനനം. അച്ഛൻ പുതിയടത്ത് കൃഷ്ണൻ നായർ. അമ്മ ദേവകി എന്ന അമ്മുക്കുട്ടിയമ്മ. ചിറക്കൽ രാജാസ് ഹൈസ്ക്കൂളിലും മംഗലാപുരം ഗവൺമെന്റ് കോളേജിലും പഠനം. കുറച്ചുകൊല്ലം കണ്ണൂരിൽ വക്കീലായി പ്രാക്ടീസ് ചെയ്തു. ശേഷം എഫ്.എ.സി.ടി (FACT) യിൽ ഉദ്യോഗസ്ഥനായിരുന്നു. 1989-ൽ ഡപ്യൂട്ടി ജനറൽ മാനേജരായി റിട്ടയർ ചെയ്തു. കല്ലന്മാർതൊടി ഭാർഗ്ഗവിയാണു അദ്ദേഹത്തിന്റെ പത്നി. 1948 മുതൽ കഥകളെഴുതുന്നു. ഇന്ത്യയിലെ ഏതാണ്ടെല്ലാ ഭാഷകളിലും കഥകളുടെ തർജ്ജമകൾ വന്നിട്ടുണ്ട്. പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്ന സമാഹാരം നാഷനൽ ബുക്ക് ട്രസ്റ്റ് 11 ഭാഷകളിൽ തർജ്ജമ ചെയ്ത് പ്രസിദ്ധീകരിക്കുന്നുണ്ട്.നൂറ്റി അറൂപതിൽ പരം കഥകൾ എഴുതിയിട്ടുണ്ട്. ഏറ്റവും പുതിയ കഥ'മരയ '2017 മേയ് 7നുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു.

ടി.പത്മനാഭന്‍ ടി.പത്മനാഭന്‍ Reviewed by Vineeth Rajan on December 05, 2017 Rating: 5
Powered by Blogger.